Alappuzha

വിദ്യാഭ്യാസ സെമിനാര്‍ നടത്തി

ആലപ്പുഴ: ചേര്‍ത്തല നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റേയും പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ പട്ടണക്കാട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ സാബു അധ്യക്ഷത വഹിച്ചു. 

വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ എസ്.ഐ.ഇ.ടി ഡയറക്ടര്‍ 
ബി.അബുരാജ്, വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും എന്ന വിഷത്തില്‍ ശങ്കരാചാര്യ കോളേജ് പ്രിന്‍സിപ്പള്‍ യു. സുരേഷ് കുമാറും ലഹരിവിരുദ്ധ വിഷയം സംബന്ധിച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ആര്‍ രാജീവും ക്ലാസ്സെടുത്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപന്‍, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജീന വിനോദ്, ഉഷദേവി, സുപ്രിയ രാകേഷ്, ഷീല ഷാജി,  ശയേഷ്, ചേര്‍ത്തല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പ്രതീഷ് കുമാര്‍, കൃഷി വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അരുണ്‍ കുമാര്‍, മാരിടൈം ബോര്‍ഡ് അംഗം എന്‍.പി ഷിബു, എസ്.എം.സി ചെയര്‍മാന്‍ പി. പ്രസാദ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.ബി ശിവകല, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എല്‍. രമ, പഞ്ചായത്ത് സെക്രട്ടറി ജോയ് മാത്യു, അസിസ്റ്റന്റ് സെക്രട്ടറി സുരക്ഷിത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close