Alappuzha

സെമിനാർ സംഘടിപ്പിച്ചു

ആലപ്പുഴ: നവ കേരള സദസ്സിനു മുന്നോടിയായി ആലപ്പുഴ നിയോജക മണ്ഡലത്തിൽ ‘നവകേരള സൃഷ്ടിയില്‍ കാര്‍ഷിക മേഖലയുടെ പങ്ക് ‘എന്ന വിഷയത്തില്‍ കണിച്ചുകുളങ്ങര സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെമിനാറും കര്‍ഷകരെ ആദരിക്കലും നടന്നു. മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷത വഹിച്ചു. 

കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ കർഷകരെ ആദരിച്ചു.പി.പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ്. ശിവപ്രസാദ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, സുദർശന ബായി,  പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജെയിംസ്, അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ പ്രമോദ് മാധവൻ, പ്രഥമ കർഷക മിത്ര ടി.എസ് വിശ്വൻ, കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ, കഞ്ഞിക്കുഴി എസ് സി ബി പ്രസിഡൻ്റ് എം. സന്തോഷ് കുമാർ, കർഷകൻ സുജിത്ത്, പൊന്നിട്ടശ്ശേരി ഫാർമേഴ്സ് ക്ലബ് പ്രസിഡൻറ് രവി പാലത്തിങ്കൽ,എ.ഡി.എ  പി. സമീറ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബിജി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close