Alappuzha

ആലപ്പുഴ പൈതൃക പദ്ധതി: ഹെറിറ്റേജ് വാക്ക്

ആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹെറിറ്റേജ് വാക്ക് കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുഞ്ചൻ നമ്പ്യാർ സ്മാരക ഹാൾ, പി.കെ നാരായണ പിള്ള ലൈബ്രറി, കരുമാടിക്കുട്ടൻ, തകഴി ശിവ ശങ്കരപ്പിള്ള സ്മാരകം, പുന്നപ്ര വയലാർ സമരഭൂമി എന്നിവിടങ്ങളിലൂടെ ആയിരുന്നു ഹെറിറ്റേജ് വാക്ക്. ചടങ്ങിൽ കുഞ്ചൻ നമ്പ്യാർ സ്മാരക മന്ദിരം ചെയർമാൻ ഗോപിനാഥപിള്ള അധ്യക്ഷനായി. കെ സുബിൻ, പ്രദീപ്, കൃഷ്ണദാസ്, എൻ എസ് ഗോപാലകൃഷ്ണൻ, ഹരികുമാർ വാലേത്ത്, സുരേഷ് പയസ് നെറ്റോ, പ്രൊഫ. ഫെബി, ഗായത്രി എസ് കുമാർ എന്നിവർ  നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close