Alappuzha

അധ്യാപക ക്ലസ്റ്റർ  സംഗമങ്ങൾ നടത്തി

ആലപ്പുഴ: അധ്യാപകരുടെ മികച്ച പങ്കാളിത്തത്തോടെ അധ്യാപക ക്ലസ്റ്റർ  സംഗമങ്ങൾ നടന്നു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ നിർവഹിച്ചു. 

എൽ.പി. വിഭാഗത്തിൽ ക്ലാസ് സ്ഥലത്തിലും യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ വിഷയ അടിസ്ഥാനത്തിലുമാണ് അധ്യാപക സംഗമങ്ങൾ നടന്നത്. എൽ.പി. വിഭാഗത്തിൽ 2530 അധ്യാപകരും യു.പി വിഭാഗത്തിൽ 2005 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 2478 അധ്യാപകരും ക്ലസ്റ്റർ അധ്യാപക സംഗമത്തിൽ പങ്കെടുത്തു. സമഗ്ര ശിക്ഷ കേരളയ്ക്കായിരുന്നു സംഘാടന ചുമതല. എൽ.പി., യു.പി. വിഭാഗങ്ങളിൽ ഉപജില്ലാതലത്തിലും ഹൈസ്കൂൾ തലത്തിൽ വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ചുമാണ് സംഗമങ്ങൾ ഒരുക്കിയത്. 

ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡി.എം. രജനീഷ്, ഡി.പി.ഒ. ഇമ്മാനുവൽ റ്റി. ആന്റണി, ബി.പി.സി. സന്ദീപ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close