Alappuzha

ജില്ലാ കേരളോത്സവം നവംബർ 23 മുതൽ 26 വരെ,രജിസ്റ്റർ ചെയ്യാം

ആലപ്പുഴ: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബർ 23 മുതൽ 26 വരെ  പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടക്കും. ജില്ലാ കേരളോത്സവത്തിൽ വായപാട്ട്, മണിപ്പൂരി, കഥക്, ഒഡീസി,സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം, ഗിത്താർ, കഥാരചന, പോസ്റ്റൽ നിർമ്മാണം(ലൈറ്റ് ), ഫോട്ടോഗ്രഫി, ജസ്റ്റ് എ മിനിറ്റ് എന്നീ ഇനങ്ങൾ ബ്ലോക്ക് തലത്തിൽ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടില്ല. താൽപര്യമുള്ളവർ നവംബർ 18നകം keralotsavam.com എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ: 0477- 2252496,9847133866.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close