Alappuzha

ചമയം ചിൽഡ്രൻസ് ഫെസ്റ്റ് ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  വനിത ശിശു വികസന വകുപ്പിന്റെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് ഫെസ്റ്റ് ‘ചമയം’ ജില്ലാതല ഉദ്ഘാടനം എ.എം ആരിഫ് എം.പി. നിർവ്വഹിച്ചു. ജുവൈനിൽ ജസ്റ്റിസ് ഹോമുകളിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും അവരുടെ ജീവിത സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ ജോൺ വി. സാമുവൽ, ജില്ല സബ് ജഡ്ജി പ്രമോദ് മുരളി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ, ജില്ല ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ജി. വസന്തകുമാരിയമ്മ, ജില്ല വനിത ശിശു വികസന വകുപ്പ്  ഓഫീസർ എൽ. ഷീബ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ജില്ലാ ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ. നാസർ, ജുവൈനിൽ ജസ്റ്റിസ് ബോർഡ് അംഗം ജോസി സെബാസ്റ്റ്യൻ, പ്രൊട്ടക്ഷൻ ഓഫീസർ ലിനു ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ സർക്കാർ – സർക്കാർ ഇതര ജുവൈനിൽ ജസ്റ്റിസ്   ഹോമുകളിൽ നിന്നായി 400 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close