Alappuzha

പാചകവാതക അദാലത്ത് നടത്തി

ആലപ്പുഴ: പാചക വാതക വിതരണ മേഖലയില്‍ നിലനില്‍ക്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചക വാതക അദാലത്ത് സംഘടിപ്പിച്ചു. 

ഉപഭോക്താക്കളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച വിവിധ പരാതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. മാന്‍ഡേറ്ററി ഇന്‍സ്പെക്ഷന്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഗ്യാസ് വിതരണ ഏജന്‍സികള്‍ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ അറിയിക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.

അദാലത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, ഓയില്‍ കമ്പനിയെ പ്രതിനിധീകരിച്ച് സനല്‍കുമാര്‍ (എച്ച്.പി.സി.), എന്‍. പ്രഗതീശ്വരന്‍ (ഐ.ഒ.സി.), ജനപ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍,  ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close