Alappuzha

ഹരിതകർമ്മസേന യൂസർ ഫീ ഇനി ഓൺലൈനിൽ;  ഡിജിറ്റൽ ലിറ്ററസി ക്ലാസിന് തുടക്കമായി.

മാരാരിക്കുളം തെക്കിൽ ഹരിതകർമ്മസേന ഇനി  യൂസർ ഫീ ശേഖരിക്കുന്നത് ഓൺലൈൻ വഴിയാകും. ഡോർ കളക്ഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതും ഫയൽ സൂക്ഷിക്കുന്നതും ഗൂഗിൾ വഴിയാകും.
സ്മാർട്ട് ഫോൺ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഹൈടെക് സേനയാകാനുള്ള ശ്രമത്തിലാണ് ഇവർ.

സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പദ്ധതിയിലൂടെയാണ് ഹരിതകർമ്മ സേനയും സ്മാർട്ടാകുന്നത്.

സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഡിജിറ്റൽ ലിറ്ററസി ക്ലാസിൽ  ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്.

കാട്ടൂർ കോളേജ് ജംഗ്ഷനിലെ ജ്ഞാനപീഠം വായനശാലയിൽ നടന്ന ഹരിതകർമ്മസേന അംഗങ്ങൾക്കുള്ള ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശിഖിവാഹനൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ്, ഐ ആർ ടി സി പഞ്ചായത്ത് കോർഡിനേറ്റർ പ്രിയേഷ്ഉദയ എന്നിവർ സംസാരിച്ചു. ഇൻസ്ട്രക്ടർ ലിറ്റിൽ ഫ്ലവർ ക്ലാസ് നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close