Alappuzha

ഗോതമ്പിന്റെ സ്റ്റോക്ക് പരിധി പാലിക്കണം; വെള്ളിയാഴ്ചകളിൽ സ്റ്റോക്ക് വിവരം രേഖപ്പെടുത്തണം

ആലപ്പുഴ: മൊത്ത/ചില്ലറ വ്യാപാരികൾ/ബിഗ് ചെയിൻ റീട്ടെയിലർ/പ്രൊസ്സസറുകൾ കൈവശം സൂക്ഷിക്കേണ്ട ഗോതമ്പിന്റെ സ്റ്റോക്ക്  പരിധി കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപന പ്രകാരം പുതുക്കി നിർണ്ണയിച്ചിട്ടുണ്ടെന്ന് ജില്ല സപ്ലേ ഓഫീസർ അറിയിച്ചു.വ്യാപാരികൾ/മൊത്ത കച്ചവടക്കാർ : 2000 മെട്രിക്ക് ടൺ,  റീട്ടെയിലർമാർ : ഓരോ റീട്ടെയിലർ ഔട്ട് ലെറ്റിനും 10 മെട്രിക്ക് ടൺ, ബിഗ് ചെയിൻ റീട്ടെയിലർ : ഓരോ ഔട്ട് ലെറ്റിനും 10 മെട്രിക് ടൺ.  അവരുടെ എല്ലാ ഡിപ്പോകളിലും: 2000 മെട്രിക് ടൺ, . പ്രൊസസ്സറുകൾ : ഇൻസ്റ്റാൾ ചെയ്ത വാർഷിക ശേഷിയുടെ 75%  അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്ത പ്രതിമാസ  ശേഷിയ്ക്ക് തുല്യമായ അളവ്  2023 -24 ലെ ശേഷിക്കുന്ന മാസങ്ങൾ കൊണ്ട് ഗുണിച്ചാൽ ഏതാണോ കുറവ് അത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോർട്ടലിൽ (https:/evengoils.nic/wsp/login) സ്റ്റോക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിക്കുകയും അവ പതിവായി അപ്‌ഡേറ്റ് ചെയ്യുകയും വേണം.
ഈ സാമ്പത്തിക വർഷം പൂർത്തിയവുന്നത് വരെ  എല്ലാ വെളളിയാഴ്ചകളിലും പ്രസ്തുത പോർട്ടലിൽ ഗോതമ്പിന്റെ  സ്റ്റോക്ക് ലെവലിന്റെ പ്രതിവാര രേഖപ്പെടുത്തൽ ഉറപ്പാക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close