Alappuzha

പെരുമാറ്റച്ചട്ട ലംഘനം: സി-വിജില്‍ ആപ്പില്‍ പരാതിപ്പെട്ടാല്‍ ഉടന്‍ നടപടി

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികള്‍ സി-വിജില്‍ ആപ്പിലൂടെ രേഖപ്പെടുത്തിയാല്‍ ഉടന്‍ നടപടി. പരാതി കിട്ടി 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. ജില്ല കണ്‍ട്രോള്‍ റൂമിലാണ് പരാതി ലഭിക്കുക. ആപ്പില്‍ ചിത്രങ്ങള്‍ എടുക്കാനുള്ള സൗകര്യമുണ്ട്. ഇതുപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങള്‍ മാത്രമേ പരാതിയായി അയക്കാനാകൂ. അപ്ലോഡ് ചെയ്യാനുള്ള സമയം അഞ്ചു മിനിറ്റാണ്.

ജില്ലയില്‍ആപ്പ് വഴി ഇതുവരെ 88 പരാതികള്‍ ലഭിച്ചു. ഇതില്‍ 69 പരാതികള്‍ പരിഹരിക്കുകയും 17 എണ്ണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരെണ്ണം അന്വേഷണ ഘട്ടത്തിലും മറ്റൊന്ന് സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. പ്ലേ സ്റ്റോറിലൂടെ സി-വിജില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

എങ്ങനെ പരാതിപ്പെടാം?

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്‍കുന്നതെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പിയും വ്യക്തി വിവരങ്ങളും നല്‍കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് അജ്ഞാതന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ അറിയാനാകില്ല. ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം. പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതോടെ ഫോട്ടോ /വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തി സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിധി അവസാനിച്ചാല്‍ വീണ്ടും ആപ്പ് തുറന്ന് പരാതി നല്‍കാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close