Alappuzha

ലോക മണ്ണ് ദിനാഘോഷം

ആലപ്പുഴ: ജില്ലാ മണ്ണ് പര്യവേഷണ മണ്ണ സംരക്ഷണ വകുപ്പിന്റെയും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാഘോഷം നടത്തി.

കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നീര്‍ത്തട മാപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസര്‍ ആര്‍.അനിത പദ്ധതി വിശദീകരിച്ചു.

തെങ്ങ് കൃഷിയുടെ വികസനത്തിനായുള്ള പദ്ധതിയുടെ പ്രകാശനവും കാര്‍ഷികോപാധികളുടെ വിതരണവും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത തിലകന്‍ നിര്‍വഹിച്ചു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്. മഞ്ജു, കൃഷി എ.ഡി.എ. പ്രമോദ് മാധവന്‍, എന്‍.വി. ശ്രീകല, റിസ്വാന കെ. തങ്ങള്‍, മെറ്റില്‍ഡ കെ. കോസ്റ്റ് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close