Alappuzha

മാലിന്യമുക്ത നവകേരളം, ഓഫീസുകളും ഇനി ക്ലീന്‍ ആകും 

ആലപ്പുഴ: ശുചിത്വമിഷന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും മാലിന്യശേഖരണം ആരംഭിച്ചു. ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പേപ്പര്‍ മാലിന്യം ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വിവിധ ഓഫീസുകളിലെ അജൈവ മാലിന്യവും യൂസര്‍ ഫീയും ആലപ്പുഴ നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ചു. ഇതിനോടൊപ്പം യൂസര്‍ ഫീ കളക്ഷന്‍ കാര്‍ഡും മാലിന്യസംസ്‌കരണത്തെ കുറിച്ച് ബോധവത്കരണവും നടത്തി.

നിലവിലെ മാലിന്യസംസ്‌കരണ നിയമഭേദഗതി പ്രകാരം യൂസര്‍ ഫീ നല്‍കി ശാസ്ത്രീയ മാലിന്യസംസ്‌കരണം ഉറപ്പുവരുത്തേണ്ടതിന്റെ ഭാഗമായിട്ടായിരുന്നു ഓഫീസുകളിലെ മാലിന്യകൈമാറ്റം.  എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി, ജില്ല ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ഇ വിനോദ് കുമാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, ഐ.ഈ.സി ഇന്റേണ്‍, ആലപ്പുഴ നഗരസഭ ജെ.എച്ച്.ഐമാരായ സി. ജയകുമാര്‍, എസ്.സുനില്‍കുമാര്‍, സജീന മജീദ്,എന്‍. ജിഷ, യൂത്ത് പ്രൊഫഷണല്‍ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close