Alappuzha

കൈനകരി പഞ്ചായത്ത് ലോക തണ്ണീര്‍തട ദിനാചരണം സംഘടിപ്പിച്ചു

ആലപ്പുഴ: കൈനകരി പഞ്ചായത്തിന്റെയും ഏട്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക തണ്ണീര്‍തട ദിനാചരണം സംഘടിപ്പിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജ കുമാരി ഉദ്ഘാടനം ചെയ്തു.
കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സി. പ്രസാദ് അധ്യക്ഷത വഹിച്ചു.
കമ്മ്യൂണിറ്റി എന്‍വിയോണ്‍മെന്റ് റിസോര്‍ട്ട് സെന്റര്‍ പ്രോജക്ട് കോ- ഒഡിനേറ്റര്‍ ടി.ഡി. ജോജോ തണ്ണീര്‍ത്തട സന്ദേശം നല്‍കി. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം. ജൈവവൈവിധ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുന്ന തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുക, കാലാവസ്ഥാ ആഘാതം ലഘൂകരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും തണ്ണീര്‍തടങ്ങളുടെ പ്രാധാന്യം, ആവാസവ്യവസ്ഥയില്‍ തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് എന്നിവ ജനങ്ങളെ ബോധ്യമാക്കുക എന്നിവയാണ് വാര്‍ഷിക ദിനാചരണത്തിന്റെ ലക്ഷ്യം.
തണ്ണീര്‍ത്തട സംരക്ഷണത്തിനായി നൂതന ആശയങ്ങള്‍ നടപ്പിലാക്കിയ കര്‍ഷകന്‍ പി.എ.തോമസിനെ ചടങ്ങില്‍ ആദരിച്ചു. കൈനകരി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  നോബിന്‍ പി. ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ഡി. ലോനപ്പന്‍, ഗിരിജ ബിനോദ്, ലീന മോള്‍ മറ്റ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close