Alappuzha

വനിതാരത്‌ന പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

ആലപ്പുഴ: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വനിതാരത്‌ന പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവര്‍, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹ്യ സേവനം, കായികം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 

ഈ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ അവാര്‍ഡിനായി പരിഗണിക്കാനായി മറ്റ് വ്യക്തികള്‍/സംഘടനകള്‍/ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നാമനിര്‍ദേശം ചെയ്യാം. അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം. നാമനിര്‍ദേശവും വിശദവിവരവും ജില്ല വനിത ശിശു വികസന ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. അവസാന തിയതി ഫിബ്രവരി അഞ്ച്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close