Alappuzha

തുറവൂര്‍ ബിആര്‍സിയില്‍ ചലച്ചിത്രോത്സവവും ഓപ്പണ്‍ഫോറവും നടത്തി

ആലപ്പുഴ: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി തുറവൂര്‍ ബി.ആര്‍.സി തലത്തില്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. തിരക്കഥാകൃത്ത് പ്രവീണ്‍ ഭാരതി ഉദ്ഘാടനം ചെയ്തു. തുറവൂര്‍ എ.ഇ.ഒ ആര്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേമായ ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സി. റഹിം, രമേശ് അരൂര്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുറവൂര്‍ ബ്ലോക്ക് പ്രോജക്ട് കോ- ഓഡിനേറ്റര്‍ അനുജ ആന്റണി പദ്ധതി വിശദീകരിച്ചു. കെ.എസ് ശ്രീദേവി, എസ്.കെ സേതുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close