Kottayam

പി.എസ്.സി. അഭിമുഖം ജനുവരി 25ന്

കോട്ടയം: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ  ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II/ലാബ് അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 162/2022) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ജനുവരി 25ന് രാവിലെ 9.30നും ഉച്ചയ്ക്ക് 12 നുമായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം, പത്തനംതിട്ട ജില്ലാ ഓഫീസിൽ നടക്കും.
ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനെയും അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ അസൽ തിരിച്ചറിയൽ രേഖ, യോഗ്യത, വെയ്റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ രേഖകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഉദ്യോഗാർഥികളുടെ പ്രൊഫൈലിലുണ്ട്. ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close