Alappuzha
പുറക്കാട് പഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കും ഭിന്നശേഷി വ്യക്തികള്‍ക്കും വിവിധ ഉപകരണങ്ങള്‍ നല്‍കുന്നതിലേക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് എ.എസ്. സുദര്ശനന് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ടീം ആളുകളെ പരിശോധിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ അജേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. രാജീവന്, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് വി.എസ്. ജിനു രാജ്, എം. ശ്രീദേവി, സുഭാഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്‍ ലത്തീഫ്, സാമൂഹ്യ ക്ഷേമ വകുപ്പ് സൂപ്പര്‍ വൈസര്‍ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.