Alappuzha

നവകേരള സദസ്സ്: ചെങ്ങന്നൂർ മണ്ഡലത്തിൽ ഗതാഗത ക്രമീകരണം

ആലപ്പുഴ: നവകേരള സദസ്സിനോടനുബന്ധിച്ച് ഡിസംബർ 16-ാം തീയതി ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതൽ ചെങ്ങന്നൂരിൽ ഗതാഗത നിയന്ത്രണം

എം.സി റോഡ് വഴി തെക്കോട്ട് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡുവഴി മംഗലം പുത്തൻകാവ് വഴി സെഞ്ചുറി ജംഗ്ഷനിൽ എത്തി എം.സി റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
പന്തളം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ബഥേൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാർക്കറ്റു റോഡുവഴി പുത്തൻകാവിൽ എത്തി സെഞ്ചുറി ജംഗ്ഷൻ വഴി എംസി റോഡിലേക്ക് പ്രവേശിച്ച് പോകേണ്ടതാണ്.
സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവരുമായി വെണ്മണി, ആല, ചെറിയനാട് എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വാഹനങ്ങൾ മാവേലിക്കര, കോടുകുളഞ്ഞി റോഡിൽ കൂടി വരേണ്ടതും ആഞ്ഞിലിമൂട് റൗണ്ട് എബൗട്ട് ജംഗ്ഷനിൽ ആളെ ഇറക്കിയശേഷം എം.എം.എ.ആർ സ്‌കൂളിലെ പാർക്കിംഗ് ഏരിയായി‌ലേക്ക് പോകേണ്ടതാണ്.
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാഹനങ്ങൾ ക്രിസ്‌ത്യൻ കോളേജ് ജംഗ്ഷനിൽ ആളെ ഇറക്കിയതിനു ശേഷം ആഞ്ഞിലിമൂട് റൗണ്ട് എബൗട്ട് ജംഗ്ഷനിൽ നിന്ന് തിരിച്ച് ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് കോമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
ബുധനൂർ പഞ്ചായത്തിലെ വാഹനങ്ങൾ ഹാച്ചറി ജംഗ്ഷനിൽ ആളിനെ ഇറക്കിയതിനുശേഷം വലത്തോട്ട് തിരിഞ്ഞ്  പ്രൊവിഡൻസ് കോളേജ് ക്യാമ്പസിൽ പാർക്ക് ചെയ്യേണ്ടതാണ്.
 ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ആളിനെ ഇറക്കിയതിനു ശേഷം റൗണ്ട് എബൗട്ട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുത്തൻവീട്ടിൽ പടി പഴവന ഗ്രൗണ്ടിലും കല്ലിശ്ശേരി പഴയ പാലത്തിലും പാർക്കിംഗ്  സൗകര്യം  ഒരുക്കിയിട്ടുണ്ട്.  ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, പുലിയൂർ, പാണ്ടനാട് പഞ്ചായത്തുകളിലെ വാഹനങ്ങൾ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ആളിനെ ഇറക്കിയതിനു ശേഷം റൗണ്ട് എബൗട്ട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
 മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ റൗണ്ട് എബൗട്ടിൽ ആളിനെ ഇറക്കിയതിനുശേഷം മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ (സെഞ്ചുറി ജംഗ്ഷന് സമീപം) പാർക്ക് ചെയ്യേണ്ടതാണ്.
 മാന്നാർ പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ ക്രിസ്‌ത്യൻ കോളേജ് ജംഗ്ഷനിൽ ആളിനെ ഇറക്കിയതിനു ശേഷം എം.എം.എ.ആർ സ്‌കൂളിൽ പാർക്ക് ചെയ്യേണ്ടതാണ്.
 പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങൾ ചെങ്ങന്നൂർ ഗവൺമെൻ്റ് ഐറ്റിഐ, ഹാച്ചറി, ഗിരിദീപം ഓഡിറ്റോറിയം എന്നീ കോമ്പൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്. അവിടെ നിന്നും സമ്മേളന നഗരിയിലേക്ക് നേരിട്ട് എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ചെറുവാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ടൂവിലർ, തീവിലർ വാഹനങ്ങൾക്ക് ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള ഗ്രൗണ്ട്,  വനിത ഐറ്റിഐ പരിസരങ്ങളിൽ പാർക്ക്  ചെയ്യാവുന്നതാണ്. മറ്റ് സ്വകാര്യവാഹനങ്ങൾ പിഐപി ഓഫീസ് പരിസരങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ മുതൽ സമ്മേളന നഗരി വരെ വാഹനങ്ങളൊന്നും തന്നെ അനുവദിക്കുന്നതല്ല. അംഗപരിമിതർക്കും മറ്റ് ശാരീരിക അവശതയുള്ളവർക്കും ജംഗ്ഷനിൽ നിന്നും നഗരിയിൽ എത്തിച്ചേരുവാൻ ചെറു വാഹനങ്ങൾ ക്രമീകരിക്കുന്നതാണ്. ഐറ്റിഐ ജംഗ്ഷൻ മുതൽ ആഞ്ഞിലിമൂട് വരെ എംസി റോഡിന് ഇരുവശവും യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ട്രാഫിക് ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ എന്നിവരുടെ നിർദ്ദേശം കർശ്ശനമായി പാലിക്കേണ്ടതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close