Alappuzha

വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി: കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവ്വീസ് നടത്തും

ആലപ്പുഴ: വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണിയോടനുബന്ധിച്ചു ചേർത്തലയിൽ നിന്ന് കെ.എസ്‌.ആർ.ടി.സി. സ്പെഷ്യൽ സർവീസ് നടത്തും.ക്ഷേത്രോത്സവത്തിന് മുന്നോടിയായി കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി രണ്ട് മുതൽ 15 വരെയാണ് ഉത്സവം. ആവശ്യമെങ്കിൽ വൈക്കം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാരനാട് നിന്ന് സർവ്വീസ് നടത്തുന്ന കാര്യവും യോഗം ചർച്ച ചെയ്തു.

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അനുവദിക്കില്ലെന്നും ഇക്കാര്യം ലേല സമയത്ത് തന്നെ കച്ചവടക്കാരെ അറിയിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കാൻ ക്ഷേത്രപരിസരങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഹരിത കർമ സേനയുടെ സഹായത്തോടെ പ്ളാസ്റ്റിക് വേസ്റ്റുകൾ നിർമ്മാർജ്ജനം ചെയ്യും.

തെരുവു വിളക്കുകൾ, കച്ചവട സ്ഥാപനങ്ങളിലെ പവർ സപ്ലെ തുടങ്ങിയവ കാര്യങ്ങളിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പരിശോധന നടത്തും.  ഉത്സവ ദിവസങ്ങളിൽ പൊലീസ് പ്രത്യേക പട്രോളിഗ് നടത്തുകയും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്യും. കൂടുതൽ സി.സി.ടി.വി. ക്യാമറകളും  സ്ഥാപിക്കും. ആരോഗ്യ വകുപ്പിന്റെ സ്റ്റാൾ ഉത്സവ ദിവസങ്ങളിൽ പ്രവർത്തിക്കും. ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തും.
ഭക്ഷ്യ സ്റ്റാളുകളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. 
ക്ഷേത്ര പരിസരപ്രദേശങ്ങളിലും മറ്റും വ്യാജമദ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും വ്യാപനവും തടയുന്നതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിക്കും. ഇതിനായി എക്സൈസ് പ്രത്യേക പരിശോധനയും നടത്തും. ഉത്സവ ദിവസങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്തണമെന്നും അടിയന്തിര സാഹചര്യമുണ്ടായാൽ ടാങ്കറുകളിൽ വെള്ളം വിതരണം നടത്തണമെന്നും മന്ത്രി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. 
കുംഭ ഭരണി ദിവസം അഗ്നിശമന സേനാംഗങ്ങളുടെയും മറ്റ് ദിവസങ്ങളിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെയും സേവനം ലഭ്യമാക്കും.
ജില്ല പഞ്ചായത്ത് അംഗം പി.എസ്. ഷാജി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, വാരനാട് ദേവസ്വം പ്രസിഡന്റ് കെ.എൻ. ഉദയവർമ്മ, സെക്രട്ടറി പി.  അനിൽകുമാർ, വൈസ് പ്രസിഡന്റ് വെള്ളിയാ കുളം പരമേശ്വരൻ,  മറ്റ് ക്ഷേത്രഭാരവാഹികൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close