Kerala

മേരാ യുവ ഭാരത് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരം

രാജ്യത്തെ യുവജനതയുടെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരം. ഇനി മുതല്‍ രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും  രജിസ്‌ട്രേഷന്‍, നടത്തിപ്പ്, വിശകലനം എന്നിവ പോര്‍ട്ടല്‍ വഴിയായിരിക്കും നടത്തുക. യുവ ഉത്സവങ്ങള്‍, യുവജന സാംസ്‌കാരിക വിനിമയ പരിപാടികള്‍, പരിശീലന പരിപാടികള്‍, യൂത്ത് ഇന്റേണ്‍ഷിപ്പ്, എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ്, എന്‍.ജി.ഒകളുമായി ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കും പോര്‍ട്ടല്‍ വഴിയൊരുക്കും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയും ലിങ്കുകളിലൂടെ  അറിയാന്‍ കഴിയും.  പോര്‍ട്ടലില്‍ പങ്കാളികളായി സ്ഥാപനങ്ങള്‍ക്കും  സ്റ്റാര്‍ട്ട് അപ് പോലെയുള്ള സംരംഭങ്ങള്‍ക്കും രജിസ്റ്റര്‍  ചെയ്യാം. മേരാ യുവ ഭാരത് പോര്‍ട്ടലില്‍  യുവജനതയ്ക്ക് അവരവരുടെ പേര്, മൊബൈല്‍, ഇ-മെയില്‍, സ്ഥലം, പിന്‍കോഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. https://mybharat.gov.in/yuva_register

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close