എൽ.എൽ.എം – 2023 പ്രവശനത്തിനുള്ള മോപ്പ്-അപ്പ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ ആറിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും ബാധകമായ ഫീസും പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഡിസംബർ 14നു വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം. വിശധ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Related Articles
Check Also
Close-
ഓപ്ഷൻ രജിസ്ട്രേഷൻ 21വരെ
October 19, 2023