Kerala

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18ന് രണ്ടുമണിവരെ

            കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോളമലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

            കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ്  മത്സരം നടക്കുന്നത്. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്.

            ആകെ 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കൻഡായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും. വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വെബ്‌സൈറ്റ്: keraleeyam.kerala.gov.in.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close