Kerala

ധന സഹായം നൽകുന്ന അപേക്ഷാ തീയതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന മത്സര പരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് ധന സഹായം നൽകുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെൻറ് പ്രോഗ്രാം” പദ്ധതിയിലേക്ക് ഇ- ഗ്രാൻറ്സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി  ഡിസംബർ 15 വരെ ദീർഘിപ്പിച്ചു.

പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മെഡിക്കൽ/എഞ്ചിനിയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, ഗേറ്റ് /മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ് തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്കാണ് ധന സഹായം ലഭിക്കുന്നത്.

പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov. എന്നീ  വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2983130 .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close