Kerala

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

കേരള പുരസ്‌കാരങ്ങളായ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിവ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. കേരള ജ്യോതി പുരസ്‌കാരം സാഹിത്യകാരൻ ടി പദ്മനാഭൻ ഗവർണറിൽ നിന്നും ഏറ്റുവാങ്ങി. കേരള പ്രഭ പുരസ്‌ക്കാര ജേതാവായ ജസ്റ്റിസ് (റിട്ട)) ഫാത്തിമ ബീവിക്ക് വേണ്ടി സഹോദരി പുത്രൻ അബ്ദുൾ ഖാദർ അവാർഡ് ഏറ്റുവാങ്ങി. കലാ മേഖലയിലെ സംഭാവനക്ക് സൂര്യ കൃഷ്ണമൂർത്തി കേരള പ്രഭ പുരസ്‌കാരം ഏറ്റുവാങ്ങി.  കേരള ശ്രീ പുരസ്‌ക്കാരത്തിന് സാമൂഹ്യ സേവന മേഖലയിൽ നിന്ന് പുനലൂർ സോമരാജനും, ആരോഗ്യ മേഖലയിൽ നിന്നും ഡോ.പി വി ഗംഗാധരനും വ്യാവസായ – വാണിജ്യ മേഖലയിൽ നിന്ന് രവി ഡി സി യും, സിവിൽ സർവ്വീസ് മേഖലയിൽ കെ എം ചന്ദ്രശേഖരനും കലാമേഖലയിൽ നിന്ന് സംഗീതഞ്ജൻ  പണ്ഡിറ്റ് രമേശ് നാരായണനും  ഗവർണറിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ചീഫ് സെക്രട്ടറി ഡോ.വി വേണു പുരസ്‌ക്കാര ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എം എൽ എ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, മുഖ്യ വിവരാവകാശ കമ്മീഷണർ ഹരി വി നായർ എന്നിവരുൾപ്പെടെ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close