Kerala

പൂജാ ബമ്പർ നറുക്കെടുപ്പിന് ആറു നാൾ കൂടി: കോടിപതിയെ 22-ന് അറിയാം

പൂജാ ബമ്പർ നറുക്കെടുപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. മുൻ വർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക.

മുൻ വർഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയർത്തിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്.300 രൂപ മുടക്കിൽ ഭാഗ്യത്തിന്റെ സ്വപ്നലോകത്തേക്ക് കടന്നുകയറാൻ ജനങ്ങളുടെ ആവേശത്തിനൊപ്പം ലോട്ടറി വകുപ്പും മുന്നേറുകയാണ്.

16ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.

10 ലക്ഷം വീതം സമ്മാനം നൽകി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകൾക്ക് മൂന്നു ലക്ഷം വീതം നൽകുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് രണ്ടു ലക്ഷം വീതവും നൽകുന്ന വിധത്തിലാണ് സമ്മാനഘടന.

ആറ് മുതൽ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നൽകും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വിൽപ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വിൽപ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in ൽ ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close