Kerala

ഉന്നത വിദ്യാഭ്യാസ  ധനസഹായത്തിന് അപേക്ഷിക്കാം

        കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുള്ള സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ, ടി.ടി.സി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് ധനസഹായം.  അപേക്ഷാഫോം www.agriworkersfund.org യിൽ നിന്ന് ലഭിക്കും. അപേക്ഷ, ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ 31ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്കി ലിസ്റ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ) പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ് (ആദ്യപേജിന്റേയും, അംശാദായം അടവാക്കിയ വിവരങ്ങൾ), ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, അപേക്ഷകൻ/ അപേക്ഷക കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close