CSCKerala

പിഎം വിശ്വകർമ പദ്ധതി: ചേരാൻ അടുത്തുള്ള കോമൺ സർവീസ് സെന്ററുകൾ (സിഎസ് സി) വഴി

പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5% പലിശയിൽ 3 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നതാണ് പി എം വിശ്വകർമ്മ പദ്ധതി.

ആനുകൂല്യങ്ങൾ

അംഗീകാരം: റജിസ്ട്രേഷൻ, പരിശോധന എന്നിവ പൂർത്തിയായാൽ പി എം വിശ്വ കർമ സർട്ടിഫിക്കറ്റും ഐഡി കാർഡും ലഭിക്കും

നൈപുണ്യ പരിശീലനം: വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ ഓരോ മേഖലയിലും പ്രത്യേകം പരിശീലനം പ്രതിദിന സ്റ്റൈപ്പന്റ് 500 രൂപ.

തൊഴിലുപകരണം; തൊഴിലുപകരണം വാങ്ങാൻ 15,000 രൂപ വൗച്ചറായി ലഭിക്കും.

വായ്പ : മൂന്നുലക്ഷം രൂപ വരെ ഈട് രഹിത വായ്പ.

ഡിജിറ്റൽ ഇടപാടുകൾ: തൊഴിലുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ഇടപാടുകൾ നടത്തിയാൽ ഓരോ ഇടപാടിനും രൂപ ആനുകൂല്യമായി ലഭിക്കും. പ്രതിമാസം 100 ഇടപാടുകൾക്ക് വരെ മാത്രം.

മാർക്കറ്റിങ് പിന്തുണ: ഉൽപന്നം, സേവനം എന്നിവ ബ്രാൻഡ് ചെയ്യാനും വിപണനം ചെയ്യാനും നാഷനൽ കമ്മിറ്റി ഓഫ് മാർക്കറ്റിങ്ങിന്റെ (എൻസിഎം) പിന്തുണ

പദ്ധതിയിൽ ചേരാൻ അടുത്തുള്ള കോമൺ സർവീസ് സെന്ററുകൾ (സിഎസ് സി) വഴിയോ vishwakarma.gov.in എന്ന വെറ്റ് വഴി നേരിടോ റജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സമയത്ത് ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ റേഷൻ കാർഡ് വിവരങ്ങൾ നൽകണം. റേഷൻ കാർഡ് ഇല്ലെങ്കിൽ എല്ലാ കുടുംബാംഗങ്ങളുടെയും ആധാർ നൽകണം

റജിസ്ട്രേഷനു ശേഷം 3 തലത്തിലുള്ള പരിശോധനയുണ്ടാകും. സംശയങ്ങൾക്ക് : കേരള നോഡൽ ഓഫീസർ 9447698615

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close