Kerala

ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് 12 ന്

            2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക്  പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 12 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് രാവിലെ 10നു നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഒഴിവുകളുടെ  വിശദാംശങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കേൺണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close