Idukki

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2024-25 വര്‍ഷത്തില്‍ പി.എം.എം.എസ്.വൈ. പദ്ധതിയുടെ ഘടകപദ്ധതികളായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളം നിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്ര മത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്ത് ഉത്പാദന കേന്ദ്രം, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യവിത്ത് ഉത്പാദന കേന്ദ്രം, ചെറിയ ആര്‍.എ.എസ്. യൂണിറ്റ്, പിന്നാമ്പുറ ചെറിയ ആര്‍.എ.എസ്. യൂണിറ്റ്, മോട്ടോര്‍ സൈക്കിളും ഐസ്ബോക്സും എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ള വ്യക്തികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 5 ന് മുന്‍പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മത്സ്യകര്‍ഷക വികസന ഏജന്‍സി, പൈനാവ് പി.ഒ., ഇടുക്കിയില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ തപാല്‍ മുഖാന്തിരമോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍് 04862-233226 എന്ന ഫോണ്‍ നമ്പറിലും മത്സ്യഭവന്‍ ഇടുക്കി, മത്സ്യഭവന്‍ നെടുങ്കണ്ടം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം പൈനാവ് ഇടുക്കി എന്നിവിടങ്ങളിലും ലഭ്യമാണ്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close