Kerala

സംസ്ഥാന കരകൗശല അവാർഡ് 2023 ലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ കരകൗശല വിദഗ്‌ധരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാന കരകൗശല അവാർഡ് 2023 ലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന അവാർഡ് ജേതാവിന് 50,000  രൂപയും ശില്പവും, മെറിറ്റ് അവാർഡ് ജേതാവിന് 10,000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ഇനി പറയുന്ന 7 വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്‌ധർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

1. ദാരു ശില്പ‌ങ്ങൾ

2. പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ

3. മുള, ചൂരൽ എന്നിവയിൽ തീർത്ത ശില്പ‌ങ്ങൾ

4. ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നൽ

5. ലോഹ ശില്പങ്ങൾ

6. ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശില്പങ്ങൾ

7. വിവിധ വസ്തുതുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ (മുകളിൽ ഉൾപ്പെടാത്തവ)

പൂരിപ്പിച്ച അപേക്ഷകൾ 25/01/2024 ന് മുമ്പായി കാക്കനാടുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഡെപ്യൂട്ടി രജിസ്ട്രാർ 9447543397 സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ 9847343616, ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ 9048807484.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close