Ernakulam

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഫലപ്രദമായ  പരിഹാരം കാണുമെന്ന് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ പരാതി പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി.

 നവ മാധ്യമത്തിലൂടെ  നടത്തിയ വർഗീയവും മതവിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസ്താവനയ്ക്കെതിരെ  മട്ടാഞ്ചേരി സ്വദേശിനി നൽകിയ പരാതി പരിഗണിച്ച കമ്മീഷൻ  സിറ്റി പോലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മതസൗഹാർദം നിലനിർത്താൻ ആവശ്യമായ കരുതൽ സ്വീകരിക്കാൻ നിർദേശിച്ചു.

കരഭൂമിയായി തരം മാറ്റിയ  പുരയിടം വില്ലേജ് റെക്കോർഡുകളിൽ നിലമായി തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി ചെങ്ങമനാട് സ്വദേശി  നൽകിയ പരാതി തീർപ്പാക്കി. ആർ ഡി ഒ യ്ക്ക് ആവശ്യമായ നിർദേശം നൽകി.

മൈനോറിറ്റി യൂത്ത് സെന്ററിൽ  ജീവനക്കാർ എത്താത്തതിനെ തുടർന്ന് കൊടുങ്ങല്ലൂർ സ്വദേശിനി നൽകിയ പരാതി പരിഗണിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി  പരാതി പരിഹരിച്ചു.

കമ്മിഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 18 അന്താരാഷ്ട്ര ന്യൂനപക്ഷ ദിനാചരണത്തിൽ ജില്ലാ അടിസ്ഥാനത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close