Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 75.1% പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് (22.02.2024) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്.

വോട്ടെണ്ണൽ നാളെ (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും  നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ്  ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

പോളിംഗ് ശതമാനം – ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പരും പേരും, (ശതമാനം) ക്രമത്തിൽ

തിരുവനന്തപുരം –  തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 64.വെള്ളാർ (66.9),

                       ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13.കുന്നനാട് (77.43),

                       പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ 06.കോവിൽവിള (82.16),

                       പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 08.അടയമൺ (80.59),            

കൊല്ലം        –       ചടയമംഗലം  ഗ്രാമപഞ്ചായത്തിലെ 10.കുരിയോട് (76.24),

പത്തനംതിട്ട  –       നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09.കടമ്മനിട്ട (71.1),

ആലപ്പുഴ      –       വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08.കിടങ്ങറ ബസാർ തെക്ക്  (78.38),

ഇടുക്കി       –       മൂന്നാർ ഗ്രാമപഞ്ചായത്തിലെ 11.മൂലക്കട (61.69),

                –       മൂന്നാർ ഗ്രാമപഞ്ചായത്തിലെ  18. നടയാർ  (74.72).

എറണാകുളം –       എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11.നേതാജി (78.48),

                        നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14.കൽപ്പക നഗർ (78.52),

തൃശ്ശൂർ         –       മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07.പതിയാർക്കുളങ്ങര (83.19).

പാലക്കാട്    –       ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ 06.മുതുകാട് (84.32),

                        പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08.പൂക്കോട്ടുകാവ് നോർത്ത്(79.79),

                        എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14.പിടാരിമേട് (86.13),

                        തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16.നരിപ്പറമ്പ് (74.14).

മലപ്പുറം       –       കോട്ടക്കൽ മുനിസിപ്പൽ കൗൺസിൽ 02. ചൂണ്ട  (79.28),

                        കോട്ടക്കൽ മുനിസിപ്പൽ കൗൺസിൽ 14.ഈസ്റ്റ് വില്ലൂർ (75.74),

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 02.കാച്ചിനിക്കാട് കിഴക്ക് (79.92),

കണ്ണൂർ                –       മുഴുപ്പിലങ്ങാട്  ഗ്രാമപഞ്ചായത്തിലെ 05.മമ്മാക്കുന്ന് (80.60),

                        രാമന്തളി ഗ്രാമപഞ്ചായത്തിലെ 09. പാലക്കോട്  സെൻട്രൽ  (73.11),

                        മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ 29.ടൗൺ (80.76),

                        മാടായി ഗ്രാമപഞ്ചായത്ത് 20.മുട്ടം ഇട്ടപ്പുറം.(61.31)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close