Kerala

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 28ന്

വൈദ്യുതി വിതരണത്തിനാവശ്യമായ ജോലിക്കൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റിഷൻ സംബന്ധിച്ച പൊതുതെളുവെടുപ്പ് സെപ്റ്റംബർ 28നു തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ രാവിലെ 10.30ന് നടക്കും. പെറ്റിഷൻ www.erckerala.org യിൽ ലഭിക്കും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേനയും പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 12നു മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ സെപ്റ്റംബർ 28നു വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മേയ് 15നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close