Palakkad

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത് തുടങ്ങി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ജില്ലയില്‍ അദാലത്ത് ആരംഭിച്ചു. അദാലത്തില്‍ കുടിശ്ശികയുള്ള വരിസംഖ്യ തുകക്ക് പിഴ പലിശ ഒഴിവാക്കുന്നതിനും കുടിശ്ശികയുള്ള വരിസംഖ്യ തുക അദാലത്ത് കാലയളവില്‍ അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. മൂന്നുമാസമാണ് അദാലത്ത് നടത്തുന്നത്. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനം, അംഗത്വം വര്‍ധിപ്പിക്കല്‍, അംശാദായം കുടിശ്ശിക പദ്ധതിയുടെ നിവാരണം, അംഗങ്ങളുടെ വിവരങ്ങളുടെ ഡേറ്റാ ബേസ് അപ്‌ഡേഷന്‍ എന്നിവ വിപുലപ്പെടുത്തുന്നതിനാണ് അദാലത്ത് നടത്തുന്നതെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close