Kerala

ക്രിമിനലിസവും അഴിമതിയും ഭാവിതലമുറ ചെറുക്കണം: മന്ത്രി സജി ചെറിയാൻ

                  ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ  പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

                  മയക്കുമരുന്ന് ഉപയോഗവും മറ്റ് മാഫിയ പ്രവർത്തനങ്ങളും രാജ്യത്ത് വളർന്നുവരികയാണ്. ഇതിനെതിരായി അതിശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാതിരുന്നാൽ വികസിക്കാനും വളരാനും കഴിയാത്ത അന്തരീക്ഷം രാജ്യത്തുണ്ടാകും. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് വിദ്യാർഥികളെ മുക്തരാക്കാനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടത്തിവരികയാണ്. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ഇത്തരം തെറ്റായ പ്രവണതകളെ  തടയാൻ കഴിയുന്ന ഒരു വിദ്യാർഥി, യുവജന കൂട്ടായ്മ  വളർന്നു വരണം.  യുവജനങ്ങളുടെ ഭാവിയെ സംബന്ധിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും  ചെയ്യുന്ന യുവജന കമ്മിഷനും യുവജന കമ്മിഷൻ ബോർഡും വളരെ കാര്യക്ഷമമായി കേരളത്തിൽ  പ്രവർത്തിക്കുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

                ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന കമ്മിഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ഇ.എം.എസ് മെമ്മോറിയിൽ സംസ്ഥാലതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രുതി എം (മലപ്പുറം) ന് ചടങ്ങിൽ മന്ത്രി പുസ്‌കാരം നൽകി. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാഥിതിയായി പങ്കെടുത്തു. യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ, സെക്രട്ടറി ഡാർളി ജോസഫ്, കമ്മിഷൻ അംഗങ്ങളായ വി.എ. വിനീഷ്, വി. വിനിൽ, ജില്ലാ കോർഡിനേറ്റർ അമൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close