AlappuzhaKerala

നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: ഒരുമയോടും  ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കൻ സാധിക്കും.  അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും രാജ്യവും അത് കണ്ട് വിസ്മയിച്ചിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറാം നവകേരള സദസ്സ് വേദി ആയ എസ് ഡി വി സ്‌കൂൾ മൈതാനത്തെ ആലപ്പുഴ നിയോജകമണ്ഡല സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള യാത്രപോകുന്ന വഴികളുടെ ഇരുവശവും സ്വീകരിക്കാൻ കൂടി നിൽക്കുന്ന ആയിരങ്ങൾആവേശപൂർവമായ പിന്തുണയാണ് നൽകുന്നത്. ഇത് നമ്മുടെ നാടിനെ തകർക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് സർക്കാരിന് നൽകുന്നത്. ഈ യാത്ര തുടങ്ങി 28 ദിവസമായിട്ടും ഓരോ ദിവസവും എത്തുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കാണുന്നത്. 
കേരളം എല്ലാ നിലകളിലും അഭിമാനകരമായ വളർച്ചയാണ് നേടുന്നത്. ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത്  കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു 8 ശതമാനത്തിന്റെ വർധനവാണ് നമുക്ക് നേടാനായത്. 
തനതു വരുമാനത്തിൽ 2016 ൽ 26 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിപ്പിക്കാൻ സാധിച്ചു കേരളത്തിന്. ഇത് മെച്ചപ്പെട്ട രീതിയിൽ ഉള്ള കേരളത്തിന്റെ സാമ്പത്തിക ഭദ്രത ചൂണ്ടികാണിക്കുന്നു. 
നാടിൻറെ മുഴുവൻ ആഭ്യന്തര ഉത്പാദനം 56000 കോടിയിൽ നിന്ന് ഇരട്ടിയാക്കി 10, 17, 000 കോടി എന്ന നിലയിലേക്ക് ഉയർത്തി. പ്രതിശീർഷ വരുമാനം 228000 രൂപയായി ഉയർത്തി. ഇങ്ങനെ എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുകയാണ് നമ്മുടെ സംസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വര്ഷം നികുതി വരുമാനം 23000 കോടി രൂപയുടെ വർധനവാണ് നേടിയത്. അകെ റവന്യു വരുമാനത്തിന്റെ 67 ശതമാനം സംസ്ഥാനത്തിന്റെ തനതു വരുമാനം ആണ്. ഈ സാമ്പത്തിക വർഷം സംസ്ഥാനം സ്വയം 71 ശതമാനം ചിലവ് വഹിക്കേണ്ടി വരും. ഇത് ചിലവിന്റെ ബാധ്യത കൂട്ടുന്നു. കേന്ദ്ര വിഹിതത്തെ 29 ശതമാനമാക്കി ഇത് കുറയ്ക്കുന്നു. ദേശീയശരാശരി 45 ശതമാനം ആയി നിൽക്കുമ്പോൾ ആണ് കേരളത്തോട് ഈ അവഗണന. 
എന്നാൽ ഇതിനെ എല്ലാ കൃത്യമായി കേരളം അതിജീവിക്കുന്നു.  എന്നാൽ ഇതിനെ ഒക്കെ മറച്ചു വയ്ക്കാൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 
7 വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 107500 കോടി രൂപയാണ്. 

കേരളത്തിലെ ദരിദ്രരുടെ കണക്ക് നീതി ആയോഗ് പ്രകാരം . 7 ശതമാനം ആണ് അത്.6 ശതമാനം ആക്കുക എന്നതല്ല മറിച്ച്  2025 നവംബർ ഒന്നിനുഅതിൽ ഒരാൾ പോലും തിദരിദ്രനായി ആവേശിക്കുന്നില്ല എന്നുള്ള പ്രഖ്യാപനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനെ കേരളം വിരുദ്ധ മനസുമായി കേന്ദ്രം നേരിടുന്നു. കേരളത്തെ പകയോടെ വീക്ഷിക്കുന്ന കേന്ദ്ര നയങ്ങൾ ആണ് കാണാൻ കഴിയുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസാണ് ഈ ശത്രുതയ്ക് കാരണം.ഈ കേന്ദ്ര നിലപാടുകളെ തുറന്നു കാണിക്കുന്ന നവകേരള സദസ്സിനോട് എന്തുകൊണ്ടാണ് പ്രതിപക്ഷം ചേർന്ന് നിൽക്കാത്തത് എന്ന് മനസിലാകുന്നില്ല.  ഈ അവസരത്തിൽ കേരളത്തിന്റെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രതിപക്ഷം കേരളത്തിനോടൊപ്പം നിൽക്കണം എന്നാണ്‌സർക്കാർ അഭ്യർത്ഥന. 

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ആർ ബിന്ദു, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, പി പ്രസാദ്, വി അബ്ദുൽ റഹിമാൻ, കെ രാജൻ, ആന്റണി രാജു, കെ രാധാകൃഷ്ണൻ, പി രാജീവ്, വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ,  വീണ ജോർജ്, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, ആലപ്പുഴ എം പി എ എം ആരിഫ്,  പി പി ചിത്തരഞ്ജൻ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close