Kerala

ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പെൻഷൻ വാങ്ങുന്നവർ 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ട ടി.ഡി.എസ് സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഡിസംബർ 20നകം ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം. https://pension.treasury.kerala.gov.inൽ സ്റ്റേറ്റ്മെന്റ് അപ്ലോഡ് ചെയ്യാം. Pension.treasury@kerala.gov.inലേക്ക് അയയ്ക്കുകയും ചെയ്യാം. സമയബന്ധിതമായി ആന്റിസിപേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്തവരുടെ ആദായ നികുതി ജനുവരി മാസത്തെ പെൻഷൻ മുതൽ ഗഡുക്കളായി ഈടാക്കും.

ഇതുവരെ വാർഷിക തിരിച്ചറിയൽ നടത്താത്ത പെൻഷൻകാർ അടുത്തുള്ള ട്രഷറിയിൽ നേരിട്ടെത്തിയോ ജീവൻ പ്രമാൺ പോർട്ടൽ വഴിയോ മസ്റ്ററിങ് നടത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close