Malappuram

വയോജനദിനാചരണം

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജന ദിനം ആചരിച്ചു. തവനൂര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ അനീഷ്, പ്രേമലത ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

വയോജന ദിനാചരണത്തിന്റ് ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ വയോജന സംഗമം ഉദ്ഘാടന ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ ഗ്രാമപഞ്ചായത്ത് അംഗം എം.കെ കബീർ എന്നിവർ പങ്കെടുത്തു. ആരോഗ്യ ബോധവൽക്കരണ ക്ലാസിന് റിട്ട. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ വി.പി ശശിധരൻ , നിയമ ബോധവൽക്കരണ ക്ലാസിന് അഡ്വക്കറ്റ് ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നൽകി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ പദ്ധതിയുടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കടലുണ്ടി നഗരം എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ, അത്താണിക്കൽ എഫ് എച്ച് സി യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്. പി, എം.എല്‍.എച്ച്.പിമാരായ ധന്യ എൻ. ആർ, നീതു വിജയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

————-

വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിർന്നവരെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

———-

വയോജന ദിനാചരണത്തിന്റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വയോജന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close