National News

സ്ത്രീകളുടെ സുരക്ഷ എന്ന വിഷയത്തിൽ അംബ്രല്ല സ്കീം നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

2021-22 മുതൽ 2025 വരെയുള്ള കാലയളവിൽ മൊത്തം 1179.72 കോടി രൂപ ചെലവിൽ ‘സ്ത്രീകളുടെ സുരക്ഷ’ എന്ന വിഷയത്തിൽ അംബ്രല്ല സ്കീം നടപ്പാക്കുന്നത് തുടരുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

മൊത്തം പദ്ധതി വിഹിതമായ 1179.72 കോടി രൂപയിൽ, മൊത്തം 885.49 കോടി രൂപ എംഎച്ച്എ സ്വന്തം ബജറ്റിൽ നിന്നും 294.23 കോടി രൂപ നിർഭയ ഫണ്ടിൽ നിന്നും നൽകും.

കർശനമായ നിയമങ്ങളിലൂടെയുള്ള കർശനമായ പ്രതിരോധം, ഫലപ്രദമായ നീതി നടപ്പാക്കൽ, പരാതികൾ സമയബന്ധിതമായി പരിഹരിക്കൽ, ഇരകൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന സ്ഥാപനപരമായ പിന്തുണാ ഘടനകൾ എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ ഫലമാണ് ഒരു രാജ്യത്തെ സ്ത്രീ സുരക്ഷ. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയിലെ ഭേദഗതികളിലൂടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കർശനമായ പ്രതിരോധം ഏർപ്പെടുത്തി.

സ്ത്രീ സുരക്ഷയ്‌ക്കായുള്ള അതിൻ്റെ ശ്രമങ്ങളിൽ, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് ഇന്ത്യാ ഗവൺമെൻ്റ് നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയോചിതമായ ഇടപെടലും അന്വേഷണവും ഉറപ്പുവരുത്തുന്നതിനും അത്തരം കാര്യങ്ങളിൽ അന്വേഷണത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും ഉയർന്ന കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യങ്ങൾ.

“സ്ത്രീകളുടെ സുരക്ഷ” എന്നതിനായുള്ള അംബ്രല്ല സ്കീമിന് കീഴിൽ ഇനിപ്പറയുന്ന പദ്ധതികൾ തുടരാൻ ഇന്ത്യാ ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്:

112 എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS) 2.0;
നാഷണൽ ഫോറൻസിക് ഡാറ്റാ സെൻ്റർ സ്ഥാപിക്കുന്നതുൾപ്പെടെ സെൻട്രൽ ഫോറൻസിക് സയൻസസ് ലബോറട്ടറികളുടെ നവീകരണം;
ഡിഎൻഎ വിശകലനം ശക്തിപ്പെടുത്തൽ, സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ (എഫ്എസ്എൽ) സൈബർ ഫോറൻസിക് ശേഷി;
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയൽ;
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അന്വേഷകരുടെയും പ്രോസിക്യൂട്ടർമാരുടെയും ശേഷി വളർത്തലും പരിശീലനവും; ഒപ്പം
വിമൻ ഹെൽപ്പ് ഡെസ്‌കും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകളും.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close