Uncategorized

പാസ്സ്‌വേർഡ്‌’, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ദ്വിദിന ക്യാമ്പ് തുടങ്ങി

കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി 
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന ദ്വിദിന ക്യാമ്പ്-പാസ്സ്‌വേർഡ് 2023-24-ചൊവ്വാഴ്ച കോഴിക്കോട് സിജിയിൽ തുടങ്ങി. 

148 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ക്യാമ്പാണ് പാസ്സ്‌വേർഡ്. കരിയർ ഗൈഡൻസ്, വ്യക്തിത്വവികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ക്യാമ്പ് നടത്തുന്നത്, അഭിരുചിക്കനുസരിച്ച് മികച്ച ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിനും യോജിച്ച തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ക്ലാസുകളാണ് ക്യാമ്പിലുള്ളത്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി എൻ അജിത അധ്യക്ഷത വഹിച്ചു. 

എ.ഡി.എം സി മുഹമ്മദ് റഫീഖ്, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് (സി.സി.എം.വൈ) കോഴിക്കോട് പ്രിൻസിപ്പൽ ഡോ. പി പി അബ്ദുൽ റസാഖ്, ശിരസ്ദാർ ബാബു ചാണ്ടൂളി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന നാടക അവാർഡ് ജേതാവ് ബാബു പറശ്ശേരിയുമായി കുട്ടികൾ സംവദിച്ചു 

വിവിധ സെഷനുകളിൽ അഫ്സൽ ബോധി, റംലബീവി എന്നിവർ ക്ലാസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close