Uncategorized
യോഗ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് യോഗ ക്ലബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും യോഗ ക്ലബ്ബ് ചെയര്‍പേഴ്സണും കൂടിയായ പത്മജ മധു അധ്യക്ഷയായി. ചെറുതന ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.കെ.എ. സല്മാന് ആയുഷ് യോഗ ക്ലബ്ബിന് സന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന, മായാദേവി, ശരത് ചന്ദ്രന്, ചെറുതന ഗവ. മാതൃകാ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ. വിജയ റാണി, ചെറുതന ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.കെ. മനു തുടങ്ങിയവര്‍ പങ്കെടുത്തു.