Uncategorized

സിറ്റിങ് ഒക്ടോബര്‍ അഞ്ച് മുതല്‍

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി പരിധിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലാവധി ഇല്ലാതെ അംശദായംകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് അവസരം. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും അവസരം ലഭിക്കില്ല. അംശാദായം അടയ്ക്കാന്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. ഫോണ്‍ 0474 2766843, 0474 2950183.

കുടിശിക നിവാരണ സിറ്റിങ് നടത്തുന്ന സ്ഥലവും തീയതിയും

ഒക്ടോബര്‍ അഞ്ചിന് നിലമേല്‍ (നിലമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്) എഴിന് കരുനാഗപ്പള്ളി, അയണിവേളിക്കുളങ്ങര ആലപ്പാട് (കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി), 10ന് പുനലൂര്‍ വാളക്കോട് (പുനലൂര്‍ മുനിസിപ്പാലിറ്റി), 12ന് അഞ്ചല്‍, ഇടമുളക്കല്‍, അറയ്ക്കല്‍ (ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത്), 17ന് പത്തനാപുരം (പത്തനാപുരം പഞ്ചായത്ത് ഓഫീസ്), 19ന് ശൂരനാട് വടക്ക്, ശൂരനാട് തെക്ക് (ശൂരനാട് വടക്ക് പഞ്ചായത്ത്), 21ന് ആദിനാട്, കുലശേഖരപുരം (കുലശേഖരപുരം പഞ്ചായത്ത് ഓഫീസ്), 26ന് ഇട്ടിവ കോട്ടുക്കല്‍ (വയ്യാനം ഗ്രന്ഥശാല), 28ന് വിളക്കുടി, തലവൂര്‍, പിടവൂര്‍ (വിളക്കുടി പഞ്ചായത്ത്).  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close