Uncategorized

അച്ചന്‍കോവിലാര്‍ തീരത്ത് സംരക്ഷണവേലി ഒരുക്കുന്നു

ആലപ്പുഴ: മാവേലിക്കര- പൈനുംമൂട് കൊല്ലകടവ് ഫെറി റോഡില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത്് സംരക്ഷണവേലി സ്ഥാപിക്കുന്നു. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 21.20 ലക്ഷം രൂപ അനുവദിച്ചതായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അറിയിച്ചു. കൊല്ലകടവ് പാലം മുതല്‍ പടിഞ്ഞാറ് ആറിനോട് ചേര്‍ന്നു വരുന്ന ഭാഗത്ത് 460 മീറ്റര്‍ നീളത്തിലാണ് ഡബ്ല്യു ബീം ക്രാഷ് ബാരിയറും (സംരക്ഷണവേലി) ഡെലിനിയേറ്റര്‍ പോസ്റ്റുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close