Kottayam

കടപ്ലാമറ്റത്ത് മേളക്കൊഴുപ്പ് നിറച്ച് വനിതാ ശിങ്കാരിമേളം

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ  ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ശിങ്കാരിമേള ട്രൂപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 12 വനിതകൾ ചേർന്നാണ് ട്രൂപ്പ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും സിന്ധു മോൾ സെക്രട്ടറിയുമായ സർഗ്ഗശ്രീ സ്വയം സഹായ  സംഘത്തിനാണ് എട്ട് ചെണ്ടയും നാല് ഇലത്താളവും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ ലഭിച്ചത്.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി. കുര്യൻ വാദ്യോപകരണ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജീന സിറിയക്,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എൻ. രാമചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ,  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ പുളിക്കീൽ ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയമോൾ റോബർട്ട്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സച്ചിൻ സദാശിവൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിൻസി സാവിയോ,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആൻസി സഖറിയാസ്,ഗ്രാമപഞ്ചായത്തംഗങ്ങളായ ബീന തോമസ് പുളിക്കൽ, പ്രവീൺ പ്രഭാകരൻ, മത്തായി മാത്യു, ലളിതാ മോഹനൻ, ജോസ് കൊടിയംപുരയിടം, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വി. വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close