National News

പൊതുവിതരണ പദ്ധതിക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന  കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡിയുടെ കാലാവധി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി (2026 മാര്‍ച്ച് 31 വരെ) നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദര്‍ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ മറ്റൊരു സൂചന എന്ന നിലയില്‍, രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനും രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരുടെ പാത്രങ്ങളില്‍ മാധുര്യം ഉറപ്പാക്കുന്നതിനുമായി ഈ പദ്ധതി പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് പഞ്ചസാര ലഭ്യമാക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടും വിധം അവരുടെ ഭക്ഷണത്തില്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം, പങ്കാളികളായ സംസ്ഥാനങ്ങളിലെ എഎവൈ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു കിലോ പഞ്ചസാരയ്ക്ക് പ്രതിമാസം 18.50 രൂപ സബ്സിഡി നല്‍കുന്നു.ഈ അംഗീകാരത്തോടെ 15-ാം ധനകാര്യ കമ്മിഷന്റെ (2020-21 മുതല്‍ 2025-26 വരെ) കാലയളവില്‍ 1850 കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏകദേശം 1.89 കോടി AAY കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PM-GKAY) പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം സൗജന്യ റേഷന്‍ നല്‍കി വരുന്നു. ‘ഭാരത് ആട്ട’, ‘ഭാരത് ദല്‍’, തക്കാളി, ഉള്ളി എന്നിവയുടെ മിതമായ നിരക്കില്‍ വില്‍ക്കുന്നത് PM-GKAY എന്നതിനപ്പുറം പൗരന്മാരുടെ പാത്രത്തില്‍ ആവശ്യത്തിന് ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ്.് സാധാരണ ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകും വിധം ഏകദേശം 3 ലക്ഷം ടണ്‍ ഭാരത് ദാലും (ചന ദാല്‍) ഏകദേശം 2.4 ലക്ഷം ടണ്‍ ഭാരത് ആട്ടയും ഇതിനകം വിറ്റു. ‘എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും പോഷകാഹാരം’ എന്ന മോദി കി ഗ്യാരണ്ടി നിറവേറ്റിക്കൊണ്ട് സബ്സിഡിയുള്ള പരിപ്പ്, ആട്ട, പഞ്ചസാര എന്നിവയുടെ ലഭ്യതയിലൂടെ ഇന്ത്യയിലെ ഒരു സാധാരണ പൗരന് ഭക്ഷണം ഉറപ്പാക്കി.ഈ അംഗീകാരത്തോടെ, എഎവൈ കുടുംബങ്ങള്‍ക്ക് പിഡിഎസ് വഴി ഒരു കുടുംബത്തിന് പ്രതിമാസം ഒരു കിലോ എന്ന നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നതിന് പങ്കാളിത്ത സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് തുടരും. പഞ്ചസാര സംഭരിക്കാനും വിതരണം ചെയ്യാനും സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close