National News

പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു


പ്രധാനമന്ത്രി പുരസ്കാര ജേതാക്കളുമായി നിയന്ത്രണങ്ങളേതുമില്ലാതെ ആശയവിനിമയം നടത്തി 

കുട്ടികൾ നേട്ടങ്ങളുടെ വിശദാംശങ്ങൾ പങ്കിട്ടു; പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ  പ്രധാനമന്ത്രി ദേശീയ ബാല പുരസ്‌കാര ജേതാക്കളുമായി സംവദിച്ചു.

ഓരോ പുരസ്കാര ജേതാവിനും പ്രധാനമന്ത്രി സ്മരണികകൾ  സമ്മാനിക്കുകയും  അവരുമായി നിയന്ത്രണങ്ങൾ ഏതുമില്ലാതെ  ആശയവിനിമയം നടത്തുകയും  ചെയ്തു. പുരസ്‌കാരത്തിന് തങ്ങളെ തിരഞ്ഞെടുത്തതിന്റെ വിശദാംശങ്ങൾ കുട്ടികൾ പങ്കുവച്ചു. സംഗീതം, സംസ്‌കാരം, സൗരോർജം, ബാഡ്മിന്റൺ, ചെസ്, മറ്റു  കായികവിനോദങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

കുട്ടികൾ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങളും ചോദിച്ചു. അതിലൊന്നിന് ഉത്തരം നൽകവേ, എല്ലാത്തരം സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യത്തെക്കുറിച്ചും അത് ധ്യാനത്തിൽ അദ്ദേഹത്തെ എങ്ങനെ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി സംസാരിച്ചു. ഇന്നലെ പ്രധാനമന്ത്രി സൂര്യോദയ യോജനയ്ക്കു തുടക്കം കുറിച്ചതിനെപ്പറ്റി  ചോദിച്ചപ്പോൾ, താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സൗരോർജം ഉപയോഗപ്പെടുത്താൻ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി അനുസ്മരിച്ചു, കൂടാതെ ഈ പദ്ധതിയിൽ നിന്ന് ജനങ്ങൾക്ക് എങ്ങനെ പ്രയോജനം ലഭിക്കും എന്നതിനെക്കുറിച്ചും സംസാരിച്ചു. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  കുട്ടികളുമായി ചർച്ച ചെയ്ത പ്രധാനമന്ത്രി,  പരാക്രം ദിവസിനെക്കുറിച്ചും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യത്തെ ഗവണ്മെന്റ് എങ്ങനെ ആദരിക്കുന്നു എന്നതിനെപ്പറ്റിയും അവരോട് പറഞ്ഞു.

കലയും സംസ്കാരവും, ധീരത, നവീകരണം, ശാസ്ത്ര-സാങ്കേതികവിദ്യകൾ, സാമൂഹ്യസേവനം, കായികം, പരിസ്ഥിതി എന്നീ ഏഴ് വിഭാഗങ്ങളിലെ സവിശേഷ നേട്ടങ്ങൾക്കാണ് ഇന്ത്യാ ഗവൺമെന്റ് കുട്ടികൾക്ക് പ്രധാനമന്ത്രി ദേശീയ ബാല പുരസ്‌കാരം നൽകുന്നത്. ഓരോ പുരസ്കാര ജേതാവിനും മെഡലും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും സമ്മാനിക്കും. ഈ വർഷം, രാജ്യത്തുടനീളമുള്ള 19 കുട്ടികളെയാണു വിവിധ വിഭാഗങ്ങളിലായി പിഎംആർബിപി-2024 ന്  തിരഞ്ഞെടുത്തത്. പുരസ്കാര ജേതാക്കളിൽ 18 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ള 9 ആൺകുട്ടികളും 10 പെൺകുട്ടികളും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close