Ernakulam

വേദി കീഴടക്കി കുരുന്നുകൾ; ശ്രദ്ധേയമായി അങ്കണവാടി കലോത്സവം

കുരുന്നുകളുടെ ആട്ടവും പാട്ടും കഥപറച്ചിലുകളുമായി ശ്രദ്ധേയമായി ചോറ്റാനിക്കര പഞ്ചായത്ത് തല അങ്കണവാടി കലോത്സവം. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലെ കുരുന്നുകൾ കലോത്സവത്തിൽ പങ്കെടുത്തു. കിളികൊഞ്ചൽ 2024 എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവത്തിൻ്റെ സമാപന സമ്മേളനം തിരക്കഥാകൃത്ത്
അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. 

അങ്കണവാടി ടീച്ചർ ചൊല്ലി പഠിപ്പിച്ച പാട്ടുകളും ഡാൻസുകളും കുരുന്നുകൾ ഓർത്തെടുത്ത് വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറകയ്യോടെയാണ് കാണികൾ വരവേറ്റത്. മാലാഖമാരായും കർഷകരായും കുരുന്നുകൾ വേദി  കയ്യെടുത്തു. എരുവേലി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച
കലോത്സവത്തിൽ അങ്കണവാടികളിലെ മുഴുവൻ കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു .

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലതാരം ബേബി ദേവനന്ദ, വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയ്യർമാൻ കെ.കെ. സിജു, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ രജനി മനോഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഭാസി, ബ്ലോക്ക്‌ മെമ്പർ കെ.കെ അജി ,വാർഡ് അംഗങ്ങൾ ആയ പി.വി പൗലോസ്, പ്രകാശ് ശ്രീധരൻ,ലേഖ പ്രകാശൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ എൻ ടി രജിത, അങ്കണവാടി അധ്യാപകർ , ഹെൽപ്പേഴ്സ് തുടങ്ങിയവർ  പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close