Wayanad

പരാതി പരിഹാര അദാലത്ത്

കല്‍പ്പറ്റ നഗരസഭ പരിധിയിലുള്ള യുഡിഐഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതിപരിഹാര അദാലത്ത് ഡിസംബര്‍ 8 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ കല്‍പ്പറ്റ ശിശുമന്ദിരത്തില്‍ നടക്കും. യു.ഡി.ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനത്തീയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്തിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബന്ധപ്പെട്ട രേഖകള്‍ സഹിതം മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close