Wayanad

ഇന്റേണ്‍ഷിപ്പ്

പട്ടികവര്‍ഗ്ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ    യുവതി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്.  ജില്ലാ കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ്‌സ് , ഗവ.പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്‌സ് , അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് കീഴില്‍ പരിശീലനം ലഭിക്കും. 18000 രൂപ ഹോണറേറിയം ലഭിക്കുന്ന ഇന്റേണ്‍ഷിപ്പിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. സ്‌ക്രീനിങ്ങ് ടെസ്റ്റ് നടത്തിയാണ് പരിശീലനാര്‍ത്ഥികളെ കണ്ടെത്തുക. പ്രായപരിധി 40 വയസ്സ്. ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 23 വൈകീട്ട് 5 നകം ഐ.റ്റി.ഡി.പി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി,  ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ മാനന്തവാടി എന്നിവടങ്ങളില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04936 202232, 949607033.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close