Wayanad

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി പരീക്ഷ പഠന സഹായി ഉയരെ പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പുസ്തകത്തിൻ്റെ ഓൺലൈൻ പ്രകാശനവും നടന്നു. വൈസ് പ്രസിഡന്റ് എസ് ബിന്ദു അധ്യക്ഷയായി. ഡയറ്റിന്റെ നേതൃത്വത്തിൽ ഓരോ വിഷയത്തിലും ശില്പശാലകൾ സംഘടിപ്പിച്ചും നിർദ്ദേശങ്ങൾ ഏകോപിപ്പിച്ചും ഏറ്റവും മികച്ച രീതിയിലാണ് ഉയരെ പുസ്തകം തയ്യാറാക്കിയത്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന ജില്ലയിലെ വിദ്യാർത്ഥികൾക്ക് പുസ്തകം നൽകുകയും എസ്എസ്എൽസി പരീക്ഷ ക്യാമ്പുകളിലേക്ക് ഉയരെ പുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള പഠനം നടത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെബ്സൈറ്റിൽ സൗജന്യമായി പുസ്തകം ലഭിക്കും. 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം മുഹമ്മദ് ബഷീർ, ഉഷ തമ്പി, സീതാവിജയൻ, മെമ്പർമാരായ ബിന്ദു പ്രകാശ്, ബീന ജോസ്, മീനാക്ഷി രാമൻ, കെ വിജയൻ സിന്ദു ശ്രീധർ, കെ ടി സുബൈർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ, എസ് എസ് കെ ഡി പി സി വി. അനിൽകുമാർ, ഡയറ്റ് ലക്ചറർ സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ രമേശ് കുമാർ, എച്ച് എം ഷീജ സെബാസ്റ്റ്യൻ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close